മുണ്ടക്കയം: പെരുവന്താനം സെന്റ് ആന്റണീസ് കോളജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥികൾക്കായി പേഴ്സണൽ ഗ്രൂമിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. വിദ്യാർഥികളുടെ വ്യക്തിത്വ വികസനം, ആത്മവിശ്വാസം, ആശയവിനിമയശേഷി, സാമൂഹിക ഉത്തരവാദിത്തബോധം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ട്രെയിനർമാരുടെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് വ്യക്തിത്വ വികസനത്തിനും പ്രൊഫഷണൽ ജീവിതത്തിനും ആവശ്യമായ പരിശീലനങ്ങൾ നൽകി. ഫാഷൻ ഡിസൈനർമാർ രൂപകൽപ്പന ചെയ്ത ആകർഷകമായ യൂണിഫോം ധരിച്ചെത്തിയ വിദ്യാർഥികൾക്ക് പേഴ്സണൽ ഗ്രൂമിംഗ് കിറ്റുകൾ, പ്രത്യേകം തയ്യാറാക്കിയ ബാഡ്ജുകൾ, സ്കിൽ പായ്ക്കുകൾ എന്നിവ വിതരണം ചെയ്തു.
കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, വൈസ് പ്രിൻസിപ്പൽമാരായ സുപർണ രാജു, പി.ആർ.രതീഷ്, ബോബി കെ. മാത്യു, അസിസ്റ്റന്റ് സെക്രട്ടറി ജോസ് ആന്റണി, റ്റിജോമോൻ ജേക്കബ്, അഞ്ജലി ആർ. നായർ, ജിനു തോമസ്, പ്രെയിസി ആന്റണി, മോനിഷ എം. മോഹനൻ, ടോമി ജോസഫ്, ജിസ്മി ഷാജു, ക്രിസ്റ്റി ജോസ്, വിഷ്ണു രാജേന്ദ്രൻ, ജോമിയ മേരി സെബാസ്റ്റ്യൻ, ക്രിസ്റ്റീന റോയി, അർഷാന രാജീവ്, പി.യു.രജിത എന്നിവർ നേതൃത്വം നൽകി.